Home Bibles സദൃശവാക്യങ്ങൾ 17:1 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 17:1 · മലയാളം ബൈബിൾ

കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

Cross references

സങ്കീർത്തനങ്ങൾ 37:16

യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

സദൃശവാക്യങ്ങൾ 7:14

എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 15:16

ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.

സദൃശവാക്യങ്ങൾ 15:17

ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

സദൃശവാക്യങ്ങൾ 16:8

ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലതു.

സദൃശവാക്യങ്ങൾ 21:9

ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.

സദൃശവാക്യങ്ങൾ 21:19

ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുംന്നതിലും നിര്‍ജ്ജനപ്രദേശത്തു പോയി പാര്‍ക്കുംന്നതു നല്ലതു.

Interlinear

Choose Theme