ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
Cross references
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.
നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില്‍ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.
എന്നാല്‍ നിങ്ങള്‍ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നു ശാപവും അനര്‍ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.
അപ്പോള്‍ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍ കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോര്‍താഴ്വരയില്‍ കൊണ്ടുപോയി
നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
അവന്റെ പുത്രന്മാര്‍ അവന്റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
അപ്പോള്‍ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാന്‍ ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തില്‍നിന്നു കൊണ്ടു വന്നു.
ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍ ; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.
ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
നീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നു.
സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.
രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
തങ്ങള്‍ മാത്രം ദേശമദ്ധ്യേ പാര്‍ക്കത്തക്കവണ്ണം മറ്റാര്‍ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്‍ക്കുംകയും വയലോടു വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍ പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.
നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;
ആകയാല്‍ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങള്‍ക്കു ഒരനര്‍ത്ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ .
അനര്‍ത്ഥത്തില്‍നിന്നു വിടുവിക്കപ്പെടുവാന്‍ തക്കവണ്ണം ഉയരത്തില്‍ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
അവന്‍ എന്നോടു പറഞ്ഞതുഇതു സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.