Home Bibles സദൃശവാക്യങ്ങൾ 13:14 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 13:14 · മലയാളം ബൈബിൾ

ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

Cross references

1 ശമൂവേൽ 25:33

നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍.

2 ശമൂവേൽ 22:6

പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്റെ കണികള്‍ എന്റെമേല്‍ വീണു.

സങ്കീർത്തനങ്ങൾ 18:5

പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.

സങ്കീർത്തനങ്ങൾ 116:3

മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.

സദൃശവാക്യങ്ങൾ 9:11

ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.

സദൃശവാക്യങ്ങൾ 10:11

നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

സദൃശവാക്യങ്ങൾ 14:27

യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ 15:24

ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ 16:6

ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.

സദൃശവാക്യങ്ങൾ 16:17

ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

സദൃശവാക്യങ്ങൾ 16:22

വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

Interlinear

Choose Theme