Home Bibles സദൃശവാക്യങ്ങൾ 11:31 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 11:31 · മലയാളം ബൈബിൾ

നീതിമാന്നു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു എങ്കില്‍ ദുഷ്ടന്നും പാപിക്കും എത്ര അധികം?

Cross references

2 ശമൂവേൽ 7:14

ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താല്‍ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.

2 ശമൂവേൽ 12:9

നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.

1 രാജാക്കന്മാർ 13:24

അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.

സദൃശവാക്യങ്ങൾ 13:21

ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.

സദൃശവാക്യങ്ങൾ 26:10

എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.

യേശയ്യാവ് 3:11

ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

യേശയ്യാവ് 13:11

ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

യെഹെസ്കേൽ 44:10

യിസ്രായേല്‍ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.

ഹോശേയ 4:9

ആകയാല്‍ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പു അവരോടു സന്ദര്‍ശിച്ചു അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കും പകരം കൊടുക്കും.

1 കൊരിന്ത്യർ 11:30

ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

1 പത്രോസ് 4:17

ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

Interlinear

Choose Theme