നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.
Cross references
മിര്‍യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന്‍ , അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
യെഹോവാശ് രാജാവായപ്പോള്‍ അവന്നു ഏഴു വയസ്സായിരുന്നു.
പ്രവേശനത്തിങ്കല്‍ രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.
മനുഷ്യര്‍ അവന്റെ നേരെ കൈകൊട്ടുംഅവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.
നീതിമാന്‍ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന്‍ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില്‍ കഴുകും.
നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.
ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ദ്ധിക്കുന്നു.
അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.