നീതിമാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
Cross references
നീതിമാനോ തന്റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേലക്കുമേല്‍ ബലം പ്രാപിക്കും.
തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍ ; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.
ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
അവന്‍ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഔര്‍മ്മയില്‍ ഇരിക്കും.
ആരോഹണഗീതം
നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.
എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.
ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍ .
യിസ്രായേല്‍ദേശത്തിലെ ശൂന്യസ്ഥലങ്ങളില്‍ പാര്‍ക്കുംന്നവര്‍അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങള്‍ക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.
നിങ്ങള്‍ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളില്‍നിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.
അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്കും തോട്ടം ഏല്പിക്കും എന്നു അവര്‍ അവനോടു പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍ .