ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു.
Cross references
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
വിശ്വസ്തനായ ദൂതന്‍ തന്നെ അയക്കുന്നവര്‍ക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.
മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍ എന്നു പറകയും ചെയ്യുന്നു; അവര്‍ എന്റെ മൂക്കില്‍ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു
അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ .
അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.