Home Bibles ഫിലിപ്പിയർ 3:14 · മലയാളം ബൈബിൾ
ഫിലിപ്പിയർ 3:14 · മലയാളം ബൈബിൾ

ഒന്നു ഞാന്‍ ചെയ്യുന്നുപിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഔടുന്നു.

Cross references

ലൂക്കോസ് 16:16

ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍ വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു.

റോമർ 8:28

എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

റോമർ 9:23

തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്തു?

1 കൊരിന്ത്യർ 9:24

ഔട്ടക്കളത്തില്‍ ഔടുന്നവര്‍ എല്ലാവരും ഔടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഔടുവിന്‍ .

2 കൊരിന്ത്യർ 4:17

നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.

1 തെസ്സലോനിക്ക്യർ 2:12

ഞങ്ങള്‍ നിങ്ങളില്‍ ഔരോരുത്തനെ അപ്പന്‍ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.

2 തെസ്സലോനിക്ക്യർ 2:13

ഞങ്ങളോ, കര്‍ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.

2 തിമോത്തെയോസ് 4:7

ഞാന്‍ നല്ല പോര്‍ പൊരുതു, ഔട്ടം തികെച്ചു, വിശ്വാസം കാത്തു.

എബ്രായർ 3:1

അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്കു ഔഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിന്‍ .

എബ്രായർ 6:1

അതുകൊണ്ടു നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,

1 പത്രോസ് 1:3

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

1 പത്രോസ് 1:13

ആകയാല്‍ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്‍മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണ്ണ പ്രത്യാശ വെച്ചുകൊള്‍വിന്‍ .

1 പത്രോസ് 5:10

എന്നാല്‍ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സര്‍വ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.

2 പത്രോസ് 1:3

തന്റെ മഹത്വത്താലും വീര്‍യ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താല്‍ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.

വെളിപ്പാട് 3:21

ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ.

Interlinear

Choose Theme