പിന്നെ എന്തു? നാട്യമായിട്ടോ പരമാര്‍ത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
Cross references
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)
യോഹന്നാന്‍ അവനോടുഗുരോ, ഒരുവന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ത്ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്‍ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു.
വിരോധിക്കരുതു; നിങ്ങള്‍ക്കു പ്രതിക്കുലമല്ലാത്തവന്‍ നിങ്ങള്‍ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;
എന്നാല്‍ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരു നാളും അരുതു.
ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
ആകയാല്‍ എന്തു? ഞാന്‍ ആത്മാവുകൊണ്ടു പ്രാര്‍ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതു എങ്ങനെ?
സഹോദരന്മാര്‍ മിക്കപേരും എന്റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.