Home Bibles ഫിലേമോൻ 1:24 · മലയാളം ബൈബിൾ
ഫിലേമോൻ 1:24 · മലയാളം ബൈബിൾ

എന്റെ കൂട്ടുവേലക്കാരനായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.

Cross references

പ്രവൃത്തികൾ 12:12

ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു.

പ്രവൃത്തികൾ 12:25

ബര്‍ന്നാബാസും ശൌലും ശുശ്രൂഷ നിവര്‍ത്തിച്ച ശേഷം മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.

പ്രവൃത്തികൾ 13:13

പൌലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

പ്രവൃത്തികൾ 15:37

പൌലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.

പ്രവൃത്തികൾ 19:29

പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

പ്രവൃത്തികൾ 27:2

അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.

2 കൊരിന്ത്യർ 8:23

ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍ .

ഫിലിപ്പിയർ 2:25

എന്നാല്‍ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.

ഫിലിപ്പിയർ 4:3

സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.

കൊലോസ്യർ 4:10

എന്റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്റെ മച്ചുനനായ മര്‍ക്കൊസും — അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍ —

കൊലോസ്യർ 4:14

വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.

2 തിമോത്തെയോസ് 4:10

ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;

ഫിലേമോൻ 1:1

ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോന്‍ എന്ന നിനക്കും

3 യോഹന്നാൻ 1:8

ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.

Interlinear

Choose Theme