Home Bibles ഫിലേമോൻ 1:21 · മലയാളം ബൈബിൾ
ഫിലേമോൻ 1:21 · മലയാളം ബൈബിൾ

നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നതു.

Cross references

2 കൊരിന്ത്യർ 2:3

ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.

2 കൊരിന്ത്യർ 7:16

നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്‍യ്യത്തിലും ധൈര്‍യ്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

2 കൊരിന്ത്യർ 8:22

തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.

ഗലാത്യർ 5:10

നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു; എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും.

2 തെസ്സലോനിക്ക്യർ 3:4

ഞങ്ങള്‍ ആജ്ഞാപിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു.

Interlinear

Choose Theme