യഹോവയുടെ കല്പനപോലെ അവര്‍ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
Cross references
ഞാന്‍ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.
അനന്തരം യിസ്രായേല്‍മക്കളുടെ സംഘം എല്ലാം സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളില്‍ രെഫീദീമില്‍ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.
മേഘം തിരുനിവാസത്തിന്മേല്‍ ഏറെനാള്‍ ഇരുന്നു എങ്കില്‍ യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.
നിങ്ങള്‍ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
നിങ്ങള്‍ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തില്‍ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ വഴികളില്‍ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താല്‍ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന്‍ നിനക്കു ഈ നിലക്കുന്നവരുടെ ഇടയില്‍ ആഗമനം അനുവദിക്കയും ചെയ്യും.