സംഖ്യാപുസ്തകം 9:21 · മലയാളം ബൈബിൾ
ചിലപ്പോള്‍ മേഘം സന്ധ്യമുതല്‍ ഉഷസ്സുവരെ ഇരിക്കും; ഉഷ:കാലത്തു മേഘം പൊങ്ങി എങ്കില്‍ അവര്‍ യാത്ര പുറപ്പെടും. ചിലപ്പോള്‍ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കില്‍ അവര്‍ യാത്ര പുറപ്പെടും.
Cross references
നെഹെമ്യാവ് 9:12
നീ പകല്‍ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര്‍ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
നെഹെമ്യാവ് 9:19
നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില്‍ വിട്ടുകളഞ്ഞില്ല; പകലില്‍ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കും വെളിച്ചം കൊടുത്തു അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.