ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തു ശുചീകരിക്ക.
Cross references
അവന്‍ ജനത്തോടുമൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു.
പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.
അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
വിട്ടു പോരുവിന്‍ ; വിട്ടുപോരുവിന്‍ ; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍മ്മലീകരിപ്പിന്‍
അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവേക്കു വഴിപാടു അര്‍പ്പിക്കും.
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ;