Home Bibles സംഖ്യാപുസ്തകം 8:21 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 8:21 · മലയാളം ബൈബിൾ

ലേവ്യര്‍ തങ്ങള്‍ക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന്‍ അവരെ യഹോവയുടെ സന്നിധിയില്‍ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

Cross references

ലേവ്യപുസ്തകം 14:11

പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.

സംഖ്യാപുസ്തകം 3:12

യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.

സംഖ്യാപുസ്തകം 8:7

അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണംപാപപരിഹാരജലം അവരുടെ മേല്‍ തളിക്കേണം; അവര്‍ സര്‍വ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.

സംഖ്യാപുസ്തകം 8:11

യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന്‍ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.

സംഖ്യാപുസ്തകം 8:15

അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്‍ക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.

സംഖ്യാപുസ്തകം 19:12

അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.

സംഖ്യാപുസ്തകം 19:19

ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന്‍ ശുദ്ധിയുള്ളവനാകും.

Interlinear

Choose Theme