Home Bibles സംഖ്യാപുസ്തകം 5:17 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 5:17 · മലയാളം ബൈബിൾ

പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.

Cross references

പുറപ്പാട് 30:18

കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.

സംഖ്യാപുസ്തകം 19:2

യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.

യോബ് 2:12

അവര്‍ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില്‍ വിതറി.

യിരെമ്യാവ് 17:13

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ ഇടയില്‍ ചെന്നു അന്വേഷിപ്പിന്‍ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.

വിലാപങ്ങൾ 3:29

അവന്‍ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.

യോഹന്നാൻ 8:6

ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.

യോഹന്നാൻ 8:8

പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു.

Interlinear

Choose Theme