Home Bibles സംഖ്യാപുസ്തകം 31:13 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 31:13 · മലയാളം ബൈബിൾ

മോശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.

Cross references

ഉല്പത്തി 14:17

അവന്‍ കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.

സംഖ്യാപുസ്തകം 5:2

സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.

സംഖ്യാപുസ്തകം 19:11

യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.

സംഖ്യാപുസ്തകം 31:12

ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്‍സഭയുടെയും അടുക്കല്‍കൊണ്ടു വന്നു.

സംഖ്യാപുസ്തകം 31:22

പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,

1 ശമൂവേൽ 15:12

ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.

1 ശമൂവേൽ 30:21

ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്‍തോട്ടിങ്കല്‍ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല്‍ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.

Interlinear

Choose Theme