തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
Cross references
യിസ്രായേലിന്റെ പുത്രന്മാര്‍ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്‍ക്കും ഫറവോന്റെ കല്പന പ്രകാരം രഥങ്ങള്‍ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേര്‍.
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.
മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്‍യ്യ കുടുംബങ്ങളില്‍ എണ്ണിയവര്‍ ഇവര്‍ തന്നേ.
യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന്‍ താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന്‍ അവരെ എണ്ണി.
പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തില്‍ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിന്‍ പ്രകാരം സകലവ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.