അവന്റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.
Cross references
എന്നാല്‍ മടക്കിക്കൊടുപ്പാന്‍ അവന്നു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയ യോബേല്‍ സംവത്സരംവരെ വാങ്ങിയവന്റെ കയ്യില്‍ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കില്‍ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
അപ്പോള്‍ അവന്‍ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതുമോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയല്‍ വിലക്കുന്നു. ആകയാല്‍ നിന്നോടു അതു അറിയിപ്പാന്‍ ഞാന്‍ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;
അന്നുമുതല്‍ കാര്യം അങ്ങനെ തന്നേ നടപ്പായി; അവന്‍ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.