സംഖ്യാപുസ്തകം 22:40 · മലയാളം ബൈബിൾ
ബാലാക്‍ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.
Cross references
ഉല്പത്തി 31:54
പിന്നെ യാക്കോബ് പര്‍വ്വതത്തില്‍ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വ്വതത്തില്‍ രാപാര്‍ത്തു.
സംഖ്യാപുസ്തകം 23:2
ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
സംഖ്യാപുസ്തകം 23:14
ഇങ്ങനെ അവന്‍ പിസ്ഗകൊടുമുടിയില്‍ സോഫീം എന്ന മുകള്‍പ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
സംഖ്യാപുസ്തകം 23:30
ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ഔരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
സദൃശവാക്യങ്ങൾ 1:16
അവരുടെ കാല്‍ ദോഷം ചെയ്‍വാന്‍ ഔടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.