സംഖ്യാപുസ്തകം 22:33 · മലയാളം ബൈബിൾ
കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില്‍ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
Cross references
സംഖ്യാപുസ്തകം 14:37
ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
സംഖ്യാപുസ്തകം 16:33
അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു.
1 രാജാക്കന്മാർ 13:24
അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.