Home Bibles സംഖ്യാപുസ്തകം 21:35 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 21:35 · മലയാളം ബൈബിൾ

അങ്ങനെ അവര്‍ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.

Cross references

സംഖ്യാപുസ്തകം 32:4

അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില്‍ ഈ ദേശം അടിയങ്ങള്‍ക്കു അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.

ആവർത്തനം 3:3

അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍ രാജാവായ ഔഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യില്‍ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.

ആവർത്തനം 4:46

മോശെയും യിസ്രായേല്‍മക്കളും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

ആവർത്തനം 4:47

അവന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവുമായി

ആവർത്തനം 29:7

എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.

ആവർത്തനം 31:4

താന്‍ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായ സീഹോനോടും ഔഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.

യോശുവ 12:4

ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,

യോശുവ 13:12

അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

ന്യായാധിപന്മാർ 10:11

യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്‍, അമോര്‍യ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

സങ്കീർത്തനങ്ങൾ 135:10

അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

സങ്കീർത്തനങ്ങൾ 135:11

അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.

സങ്കീർത്തനങ്ങൾ 136:17

മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

റോമർ 8:37

നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു.

Interlinear

Choose Theme