ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്‍കൂടി തന്നേ നടക്കും;
Cross references
യിസ്രായേല്‍ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോള്‍ അവന്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
ഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്റെ അതിര്‍കഴിയുംവരെ രാജപാതയില്‍കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടല്‍ വഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാള്‍ സേയീര്‍പര്‍വ്വതത്തെ ചുറ്റിനടന്നു.
ഞാന്‍ നിന്റെ ദേശത്തു കൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയില്‍കൂടി മാത്രം നടക്കും.
സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കളും ആരില്‍ പാര്‍ക്കുംന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാന്‍ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
യോര്‍ദ്ദാന്‍ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു തരുന്ന ദേശത്തു എത്തുവോളം കാല്‍നടയായി പോകുവാന്‍ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.