അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു
Cross references
പിന്നെ അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
യാക്കോബ് അവനോടുനിന്റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍
മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയില്‍ തങ്ങള്‍ക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.
നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
ഏദോമ്യനെ വെറുക്കരുതു; അവന്‍ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
അവര്‍ അവനോടു പറഞ്ഞതുഅടിയങ്ങള്‍ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീര്‍ത്തിയും അവന്‍ മിസ്രയീമില്‍ ചെയ്തതൊക്കെയും
യിസ്രായേല്‍ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.
യിസ്രായേല്‍ എദോം രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.
നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാല്‍ നിങ്ങള്‍നീ ഞങ്ങളെ ഏതിനാല്‍ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാന്‍ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.