Home Bibles സംഖ്യാപുസ്തകം 20:10 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 20:10 · മലയാളം ബൈബിൾ

മോശെയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോടുമത്സരികളേ, കേള്‍പ്പിന്‍ ; ഈ പാറയില്‍നിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

Cross references

ഉല്പത്തി 40:8

അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.

ഉല്പത്തി 41:16

അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 11:22

അവര്‍ക്കും മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുംവേണ്ടി അറുക്കുമോ? അവര്‍ക്കും മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവര്‍ക്കും വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.

സംഖ്യാപുസ്തകം 20:24

അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.

ആവർത്തനം 9:24

ഞാന്‍ നിങ്ങളെ അറിഞ്ഞ നാള്‍മുതല്‍ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 106:32

മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.

സങ്കീർത്തനങ്ങൾ 106:33

അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.

ദാനിയേൽ 2:28

എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു

മത്തായി 5:22

ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.

ലൂക്കോസ് 9:54

അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്‍ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.

പ്രവൃത്തികൾ 3:12

അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതുയിസ്രായേല്‍ പുരുഷന്മാരേ, ഇതിങ്കല്‍ ആശ്ചര്യപ്പെടുന്നത് എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?

പ്രവൃത്തികൾ 14:9

അവന്‍ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവന്‍ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാന്‍ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു

പ്രവൃത്തികൾ 23:3

പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

റോമർ 15:17

ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.

1 കൊരിന്ത്യർ 3:7

ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

എഫേസ്യർ 4:26

കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു.

യാക്കോബ് 3:2

നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു.

Interlinear

Choose Theme