നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്റെ മുമ്പില്‍വെച്ചു അറുക്കയും വേണം.
Cross references
അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.
പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.
വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.
ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര്‍ എല്ലാവരും അവന്റെ തലയില്‍ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.
സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സര്‍വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.