സംഖ്യാപുസ്തകം 19:15 · മലയാളം ബൈബിൾ
മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
Cross references
ലേവ്യപുസ്തകം 11:32
ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
ലേവ്യപുസ്തകം 11:33
അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.
ലേവ്യപുസ്തകം 14:36
അവന്‍ വടു നോക്കേണം; വീട്ടിന്റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു
സംഖ്യാപുസ്തകം 31:20
സകലവസ്ത്രവും തോല്‍കൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിന്‍ .