നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
Cross references
സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു.
ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍
അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരില്‍ പാതിപേര്‍ ഗെരിസീംപര്‍വ്വതത്തിന്റെ വശത്തും പാതിപേര്‍ ഏബാല്‍പര്‍വ്വതത്തിന്റെ വശത്തും നിന്നു; അവര്‍ യിസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരന്‍ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും --