Home Bibles സംഖ്യാപുസ്തകം 14:44 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 14:44 · മലയാളം ബൈബിൾ

എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളില്‍ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നു പുറപ്പെട്ടില്ലതാനും.

Cross references

സംഖ്യാപുസ്തകം 10:33

അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

സംഖ്യാപുസ്തകം 15:30

എന്നാല്‍ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല്‍ അവന്‍ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

സംഖ്യാപുസ്തകം 31:6

മോശെ ഔരോ ഗോത്രത്തില്‍നിന്നു ആയിരം പേര്‍ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.

ആവർത്തനം 1:43

അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നാല്‍ നിങ്ങള്‍ കേള്‍ക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പര്‍വ്വതത്തില്‍ കയറി.

1 ശമൂവേൽ 4:3

പടജ്ജനം പാളയത്തില്‍ വന്നാറെ യിസ്രായേല്‍മൂപ്പന്മാര്‍ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്‍നിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല്‍ വരുത്തുക; അതു നമ്മുടെ ഇടയില്‍ വന്നാല്‍ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.

Interlinear

Choose Theme