Home Bibles സംഖ്യാപുസ്തകം 14:3 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 14:3 · മലയാളം ബൈബിൾ

വാളാല്‍ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.

Cross references

സംഖ്യാപുസ്തകം 11:20

അതു നിങ്ങളുടെ മൂക്കില്‍കൂടി പുറപ്പെട്ടു നിങ്ങള്‍ക്കു ഔക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയില്‍ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയുംഞങ്ങള്‍ മിസ്രയീമില്‍നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.

സംഖ്യാപുസ്തകം 14:31

എന്നാല്‍ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതില്‍ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.

നെഹെമ്യാവ് 9:17

അനുസരിപ്പാന്‍ അവര്‍ക്കും മനസ്സില്ലാതിരുന്നു; നീ അവരില്‍ ചെയ്ത അത്ഭുതങ്ങളെ അവര്‍ ഔര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തില്‍ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാല്‍ അവരെ കൈ വിട്ടുകളഞ്ഞില്ല.

സങ്കീർത്തനങ്ങൾ 78:40

മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!

യിരെമ്യാവ് 9:3

ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.

Interlinear

Choose Theme