Home Bibles സംഖ്യാപുസ്തകം 13:27 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 13:27 · മലയാളം ബൈബിൾ

അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്‍നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള്‍ ഇതാ.

Cross references

പുറപ്പാട് 3:8

അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.

പുറപ്പാട് 3:17

മിസ്രയീമിലെ കഷ്ടതയില്‍നിന്നു കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.

പുറപ്പാട് 13:5

എന്നാല്‍ കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തില്‍ ഈ കര്‍മ്മം ആചരിക്കേണം.

പുറപ്പാട് 33:3

വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.

ലേവ്യപുസ്തകം 20:24

നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

സംഖ്യാപുസ്തകം 14:7

യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.

സംഖ്യാപുസ്തകം 14:8

യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.

സംഖ്യാപുസ്തകം 16:13

ഞങ്ങള്‍ വരികയില്ല; മരുഭൂമിയില്‍ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്കു അധിപതിയും ആക്കുന്നുവോ?

സംഖ്യാപുസ്തകം 16:14

അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.

ആവർത്തനം 1:25

ദേശത്തിലെ ഫലവും ചിലതു അവര്‍ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കല്‍ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.

ആവർത്തനം 6:3

ആകയാല്‍ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ഏറ്റവും വര്‍ദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.

ആവർത്തനം 11:9

യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന്‍ .

ആവർത്തനം 26:9

ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തന്നുമിരിക്കുന്നു.

ആവർത്തനം 26:11

നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

ആവർത്തനം 27:3

നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയില്‍ എഴുതേണം.

ആവർത്തനം 31:20

ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.

യോശുവ 5:6

മിസ്രയീമില്‍നിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര്‍ മരിച്ചൊടുങ്ങുംവരെ യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.

യിരെമ്യാവ് 11:5

കാലാളുകളോടുകൂടെ ഔടീട്ടു നീ ക്ഷീണിച്ചുപോയാല്‍, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാല്‍ യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍ നീ എന്തു ചെയ്യും?

യിരെമ്യാവ് 32:22

ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണല്‍ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ദ്ധിപ്പിക്കും.

യെഹെസ്കേൽ 20:6

ഞാന്‍ അവരെ മിസ്രയീം ദേശത്തുനിന്നു പുറപ്പെ"ടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുംവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളില്‍ കൈ ഉയര്‍ത്തി സത്യംചെയ്തു.

യെഹെസ്കേൽ 20:15

അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ടു അവര്‍ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളില്‍ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാല്‍

Interlinear

Choose Theme