Home Bibles സംഖ്യാപുസ്തകം 11:9 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 11:9 · മലയാളം ബൈബിൾ

രാത്രി പാളയത്തില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.

Cross references

പുറപ്പാട് 16:13

വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.

ആവർത്തനം 32:2

മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.

സങ്കീർത്തനങ്ങൾ 78:23

അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.

സങ്കീർത്തനങ്ങൾ 105:40

അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.

Interlinear

Choose Theme