എന്നാല്‍ ആ പുരഷന്മാരില്‍ രണ്ടു പേര്‍ പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്‍. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.
Cross references
മോശെ ദൈവത്തോടുഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
എന്നാല്‍ അവന്‍ കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..
അവര്‍ പിന്നെയും യഹോവയോടുആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവഅവന്‍ സാമാനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.
അന്നു ശൌല്‍ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന്‍ വിചാരിച്ചു.
നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിന്നു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു; നീ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
ഫറവോന്റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.