സംഖ്യാപുസ്തകം 10:36 · മലയാളം ബൈബിൾ
അതു വിശ്രമിക്കുമ്പോള്‍ അവന്‍ യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.
Cross references
ഉല്പത്തി 24:60
അവര്‍ റിബെക്കയെ അനുഗ്രഹിച്ചു അവളോടുസഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില്‍ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
ആവർത്തനം 1:10
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങള്‍ ഇന്നു പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 90:13
യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
സങ്കീർത്തനങ്ങൾ 132:8
നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.
യേശയ്യാവ് 63:17
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍നിമിത്തം മടങ്ങിവരേണമേ