യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
Cross references
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരിക്കും; അപ്പന്റെ മക്കള്‍ നിന്റെ മുമ്പില്‍ നമസ്കരിക്കും.
യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.
യെഹൂദയുടെ പുത്രന്മാര്‍ ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന്‍ ദേശത്തു വെച്ചു മരിച്ചുപോയി.
യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതുയെഹൂദയുടെ സഹസ്രാധിപന്മാര്‍അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;