Home Bibles നെഹെമ്യാവ് 5:18 · മലയാളം ബൈബിൾ
നെഹെമ്യാവ് 5:18 · മലയാളം ബൈബിൾ

എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തില്‍ ഒരിക്കല്‍ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാല്‍ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.

Cross references

1 രാജാക്കന്മാർ 4:22

ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും

1 രാജാക്കന്മാർ 5:3

എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്‍ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

നെഹെമ്യാവ് 5:14

ഞാന്‍ യെഹൂദാദേശത്തു അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്‍മുതല്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതല്‍ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.

സങ്കീർത്തനങ്ങൾ 37:21

ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

സങ്കീർത്തനങ്ങൾ 37:26

യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

Interlinear

Choose Theme