Home Bibles നെഹെമ്യാവ് 4:9 · മലയാളം ബൈബിൾ
നെഹെമ്യാവ് 4:9 · മലയാളം ബൈബിൾ

ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്‍ക്കാരെ ആക്കേണ്ടിവന്നു.

Cross references

ഉല്പത്തി 32:9

പിന്നെ യാക്കോബ് പ്രാര്‍ത്ഥിച്ചതുഎന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,

ഉല്പത്തി 32:28

നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.

2 രാജാക്കന്മാർ 19:14

ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.

നെഹെമ്യാവ് 4:11

ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.

യോബ് 5:12

അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.

സങ്കീർത്തനങ്ങൾ 33:10

യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.

സങ്കീർത്തനങ്ങൾ 50:15

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 55:16

ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

സദൃശവാക്യങ്ങൾ 22:12

യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.

മത്തായി 26:41

രണ്ടാമതും പോയി“പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.

ലൂക്കോസ് 6:11

അവരോ ഭൂാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില്‍ ആലോചന കഴിച്ചു.

ലൂക്കോസ് 21:36

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണര്‍ന്നും പ്രാര്‍ത്ഥിച്ചുംകൊണ്ടിരിപ്പിന്‍ .

പ്രവൃത്തികൾ 4:24

അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

1 പത്രോസ് 5:8

നിര്‍മ്മദരായിരിപ്പിന്‍ ; ഉണര്‍ന്നിരിപ്പിന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.

Interlinear

Choose Theme