അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകന്‍ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.
Cross references
സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന്‍ രെഫായാവു അറ്റകുറ്റം തീര്‍ത്തു.
കുപ്പവാതില്‍ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന്‍ മല്‍ക്കീയാവു അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.
വാതില്‍ കാവല്‍ക്കാര്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്‍മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തെട്ടു.
അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.
സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.