പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
Cross references
അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയില്‍ പാര്‍ക്കുംന്ന കനാന്യരുടെ ദേശത്തു യോര്‍ദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
യഹോവ യോശുവയോടുഇന്നു ഞാന്‍ മിസ്രയീമിന്റെ നിന്ദ നിങ്ങളില്‍നിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാല്‍ (ഉരുള്‍) എന്നു പേര്‍.
പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലില്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
ബെന്യാമീന്‍ ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.
ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ടു.
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
അനാഥോത്തിലും നോബിലും അനന്യാവിലും
ലേവ്യര്‍ക്കും ഉപജീവനം കൊടുക്കായ്കയാല്‍ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഔരോരുത്തന്‍ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാന്‍ അറിഞ്ഞു