Home Bibles നാഹൂം 3:2 · മലയാളം ബൈബിൾ
നാഹൂം 3:2 · മലയാളം ബൈബിൾ

ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങള്‍ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകള്‍; ഔടുന്ന രഥങ്ങള്‍!

Cross references

ന്യായാധിപന്മാർ 5:22

അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.

യോബ് 39:22

അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.

യേശയ്യാവ് 9:5

ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.

യിരെമ്യാവ് 47:3

ഹോരോനയീമില്‍നിന്നുനാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു.

യോവേൽ 2:4

അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവര്‍ കുതിരച്ചേവകരെപ്പോലെ ഔടുന്നു.

യോവേൽ 2:5

അവര്‍ പര്‍വ്വതശിഖരങ്ങളില്‍ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനിലക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.

നാഹൂം 2:3

അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നിലക്കുന്നു; അവന്റെ സന്നാഹദിവസത്തില്‍ രഥങ്ങള്‍ ഉരുക്കലകുകളാല്‍ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഔങ്ങിയിരിക്കുന്നു.

നാഹൂം 2:4

രഥങ്ങള്‍ തെരുക്കളില്‍ ചടുചട ചാടുന്നു; വീഥികളില്‍ അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്‍പോലെ ഔടുന്നു.

Interlinear

Choose Theme