Home Bibles നാഹൂം 2:13 · മലയാളം ബൈബിൾ
നാഹൂം 2:13 · മലയാളം ബൈബിൾ

ഞാന്‍ നിന്റെ നേരെ വരും; ഞാന്‍ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങള്‍ വാളിന്നു ഇരയായ്തീരും; ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

Cross references

യോശുവ 11:9

യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തുഅവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 രാജാക്കന്മാർ 18:19

റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഫിസ്കീയാവോടു പറയേണ്ടതുമഹാരാജാവായ അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?

2 രാജാക്കന്മാർ 18:27

റബ്-ശാക്കേ അവരോടുനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 19:9

കൂശ്രാജാവായ തിര്‍ഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍

2 രാജാക്കന്മാർ 19:23

നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.

2 ദിനവൃത്താന്തം 32:9

അനന്തരം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ്--അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു--തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ അയച്ചുപറയിച്ചതു എന്തെന്നാല്‍

2 ദിനവൃത്താന്തം 32:19

മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.

സങ്കീർത്തനങ്ങൾ 46:9

അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.

യേശയ്യാവ് 31:8

എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.

യേശയ്യാവ് 33:1

സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവര്‍ത്തിക്കാതെ ദ്രോഹം പ്രവര്‍ത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്‍ത്തുമ്പോള്‍ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്‍ത്തിക്കുന്നതു മതിയാക്കുമ്പോള്‍ നിന്നോടും ദ്രോഹം പ്രവര്‍ത്തിക്കും.

യേശയ്യാവ് 37:36

എന്നാല്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.

യേശയ്യാവ് 49:24

ബലവാനോടു അവന്റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?

യിരെമ്യാവ് 21:13

നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും

യിരെമ്യാവ് 50:31

പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേല്‍രാജാവിനോടു അറിയിക്കേണ്ടതിന്നു

യിരെമ്യാവ് 51:25

നഗരത്തില്‍നിന്നു അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.

യെഹെസ്കേൽ 5:8

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്റെ നടുവില്‍ ന്യായവിധികളെ നടത്തും.

യെഹെസ്കേൽ 26:3

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.

യെഹെസ്കേൽ 28:22

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നടുവില്‍ എന്നെത്തന്നേ മഹത്വീകരിക്കും; ഞാന്‍ അതില്‍ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

യെഹെസ്കേൽ 29:3

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില്‍ കിടന്നുഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

യെഹെസ്കേൽ 29:10

അതുകൊണ്ടു ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല്‍ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.

യെഹെസ്കേൽ 35:3

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസെയീര്‍പര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.

യെഹെസ്കേൽ 38:3

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

യെഹെസ്കേൽ 39:1

നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

നാഹൂം 3:1

രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവര്‍ച്ച വിട്ടുപോകുന്നതുമില്ല.

നാഹൂം 3:5

ഞാന്‍ നിന്റെ നേരെ വരും, ഞാന്‍ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

നാഹൂം 3:12

നിന്റെ ജനം നിന്റെ നടുവില്‍ പെണ്ണുങ്ങള്‍ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകള്‍ നിന്റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഔടാമ്പലുകള്‍ തീക്കു ഇരയായ്തീര്‍ന്നിരിക്കുന്നു.

Interlinear

Choose Theme