Home Bibles നാഹൂം 2:1 · മലയാളം ബൈബിൾ
നാഹൂം 2:1 · മലയാളം ബൈബിൾ

സംഹാരകന്‍ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.

Cross references

2 ദിനവൃത്താന്തം 25:8

നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 50:14

ദൈവത്തിന്നു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതന്നു നിന്റെ നേര്‍ച്ചകളെ കഴിക്ക.

സങ്കീർത്തനങ്ങൾ 65:2

പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.

യേശയ്യാവ് 14:6

വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടത്തുകൂടാത്ത ഉപദ്രവത്താല്‍ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.

യേശയ്യാവ് 29:7

അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നു അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദര്‍ശനംപോലെ ആകും.

യേശയ്യാവ് 29:8

വിശന്നിരിക്കുന്നവന്‍ താന്‍ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള്‍ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവന്‍ താന്‍ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള്‍ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന്‍ പര്‍വ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.

യേശയ്യാവ് 52:7

സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!

യിരെമ്യാവ് 25:9

ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.

യിരെമ്യാവ് 46:3

അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാര്‍ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

യിരെമ്യാവ് 50:23

നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍ കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.

യിരെമ്യാവ് 51:11

പിന്നെ അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.

യിരെമ്യാവ് 51:20

ശലോമോന്‍ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.

യോവേൽ 3:9

ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍ ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍ ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

നാഹൂം 3:14

അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടില്‍ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില്‍ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.

Interlinear

Choose Theme