Home Bibles നാഹൂം 1:9 · മലയാളം ബൈബിൾ
നാഹൂം 1:9 · മലയാളം ബൈബിൾ

നിങ്ങള്‍ യഹോവേക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന്‍ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.

Cross references

1 ശമൂവേൽ 3:12

ഞാന്‍ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന്‍ അന്നു അവന്റെമേല്‍ ആദ്യന്തം നിവര്‍ത്തിക്കും.

1 ശമൂവേൽ 26:8

അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.

2 ശമൂവേൽ 20:10

എന്നാല്‍ യോവാബിന്റെ കയ്യില്‍ വാള്‍ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല്‍ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.

സങ്കീർത്തനങ്ങൾ 2:1

ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

സങ്കീർത്തനങ്ങൾ 21:11

അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

സങ്കീർത്തനങ്ങൾ 33:10

യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.

സദൃശവാക്യങ്ങൾ 21:30

യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

യേശയ്യാവ് 8:9

ജാതികളേ, കലഹിപ്പിന്‍ ; തകര്‍ന്നുപോകുവിന്‍ ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍ ; അര കെട്ടിക്കൊള്‍വിന്‍ ; തകര്‍ന്നുപോകുവിന്‍ . അര കെട്ടിക്കൊള്‍വിന്‍ , തകര്‍ന്നുപോകുവിന്‍ .

യെഹെസ്കേൽ 38:10

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅന്നാളില്‍ നിന്റെ ഹൃദയത്തില്‍ ചില ആലോചനകള്‍ തോന്നും;

നാഹൂം 1:11

യഹോവേക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ നിന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു.

പ്രവൃത്തികൾ 4:25

“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

2 കൊരിന്ത്യർ 10:5

അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,

Interlinear

Choose Theme