മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേല്‍നിന്നു നിങ്ങള്‍ പുതെപ്പു വലിച്ചെടുക്കുന്നു.
Cross references
ഞാന്‍ യിസ്രായേലില്‍ സമാധാനവും വിശ്വസ്തതയും ഉള്ളവരില്‍ ഒരുത്തി ആകുന്നു; നീ യിസ്രായേലില്‍ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
ആകയാല്‍ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ചു അവരില്‍ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേല്‍രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.
ഞാന്‍ മേശെക്കില്‍ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍ക്കുംടാരങ്ങളില്‍ പാര്‍ക്കുംന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.