Home Bibles മീഖാ 2:5 · മലയാളം ബൈബിൾ
മീഖാ 2:5 · മലയാളം ബൈബിൾ

അതുകൊണ്ടു യഹോവയുടെ സഭയില്‍ ഔഹരിമേല്‍ അളവുനൂല്‍ പിടിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.

Cross references

ആവർത്തനം 23:2

കൌലടേയന്‍ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.

ആവർത്തനം 23:8

മൂന്നാം തലമുറയായി അവര്‍ക്കും ജനിക്കുന്ന മക്കള്‍ക്കു യഹോവയുടെ സഭയില്‍ പ്രവേശിക്കാം.

ആവർത്തനം 32:8

മഹോന്നതന്‍ ജാതികള്‍ക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍മക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.

യോശുവ 18:4

ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍ ; ഞാന്‍ അവരെ അയക്കും; അവര്‍ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല്‍ മടങ്ങിവരേണം.

യോശുവ 18:10

അപ്പോള്‍ യോശുവ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു അവര്‍ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.

2 രാജാക്കന്മാർ 17:23

അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.

1 ദിനവൃത്താന്തം 16:18

ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.

നെഹെമ്യാവ് 7:61

തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

സങ്കീർത്തനങ്ങൾ 16:6

അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.

ഹോശേയ 9:3

അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്‍വെച്ചു മലിനമായതു തിന്നുകയും ചെയ്യും.

Interlinear

Choose Theme