യേശു പത്രോസിന്റെ വീട്ടില്‍ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
Cross references
യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”
അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.
അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
അവന്‍ പള്ളിയില്‍നിന്നു ഇറങ്ങി ശിമോന്റെ വീട്ടില്‍ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?
എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം.
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.