കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.
Cross references
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)
അവന്‍ അവരോടുവൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫര്‍ന്നഹൂമില്‍ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങള്‍ എന്നോടു പറയും നിശ്ചയം.
അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെസഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന്‍ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാന്‍ വെടിപ്പായി കണുമല്ലോ.
എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു?
അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.