അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
Cross references
പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,
ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍” എന്നു അവരോടു പറഞ്ഞു.
ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ടു അവനെ അനുഗമിച്ചു.
സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന്‍ ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു —
പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടുഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.
ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.