അവര് ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
Cross references
എന്നാറെ യോശുവഗുഹയുടെ ദ്വാരത്തിങ്കല് വലിയ കല്ലുകള് ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിന് ;
അവര് ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതില്ക്കല് വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിര്ണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.
താന് പാറയില് വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില് വെച്ചു കല്ലറയുടെ വാതില്ക്കല് ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്ത്താവിന്റെ ദൂതന് സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല് ഇരുന്നിരുന്നു.
അവര് പോകുമ്പോള് കാവല്ക്കൂട്ടത്തില് ചിലര് നഗരത്തില് ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്ത്താവിന്റെ നാമം ഉച്ചരിക്കുന്നവന് എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.