യേശു അവനോടു“വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.
Cross references
അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,
അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല;
അവന്‍ അവരോടുഎന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.
സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍.
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ.